2015 ഡിസംബർ 6, ഞായറാഴ്‌ച


                    കണ്ടെടുക്കല്‍ 
പാതി തുറന്നു വെച്ച ജനല്‍പാളികള്‍ 
സ്വര്‍ണ്ണകിരണങ്ങള്‍ തെറിപ്പിച്ചുവരുന്ന
പോക്കുവെയിലിനെ പിടിച്ചുവെച്ചത്
തിളങ്ങുന്ന നിന്‍ കണ്ണുകളും
പൂത്തുനിറഞ്ഞ പുഞ്ചിരിയും
എന്നെ കാണിക്കാനായിരുന്നു.

അന്നാണ് ആദ്യമായ്‌ പ്രണയം 
നേര്‍ക്കുനേര്‍ വന്നു എന്നെ കണ്ടുമുട്ടിയത്‌,
ഹൃദയത്തിന്‍റെ മണ്‍ചുവരില്‍ നിന്‍മുഖം വരച്ചു വെച്ചത്.

എനിക്ക് നേരെ നീ നീട്ടിയ ഇളനീര്‍ മധുരത്തോടൊപ്പം
നിന്‍ രൂപവും സത്തയും ചേര്‍ന്നാണ് ചങ്കിലൂടെയിറങ്ങിയത്
രക്തത്തില്‍ അലിഞ്ഞത്, സിരയിലൂടോഴുകിയത്.

വൈകാതെ പുലര്‍ന്ന പുതുവത്സരദിനത്തിലെ
ഉച്ചവെയില്‍ പന്തലില്‍ നിന്‍ പിതാവ്
കൈപിടിച്ചേല്‍പ്പിച്ചപ്പോള്‍ പ്രണയിനീ 
നീയെന്‍ പ്രാണനായിത്തീരുകയായിരുന്നു.
പിന്നീടെന്നും പൌര്‍ണമിയിലെ പരന്നു വീണ
നിലാവിളിച്ചമായ്‌, ദീപ്ത സ്നേഹത്തിന്‍റെ ആവരണമായ്‌
നന്മയുടെ നക്ഷത്രങ്ങള്‍ നിറഞ്ഞ മനസ്സുമായ്‌ 
എന്‍റെ ശാന്തിയായ്‌, ഭാഗ്യമായ്‌, 
ശ്വാസം തന്നെയായിതീരുകയായിരുന്നു നീ...
                                               
                                                                              അഷ്കര്‍ നടക്കല്‍ 

2014 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

Bird of Peace & Truth
----------------------------------------
You are named witH a bird of fortune,
Which is compassionate and its shadow is auspicious
You have a Mission of another bird, symbol of peace with olives
To spread truth and peace from hearts to hearts through sky…

2010 ഡിസംബർ 27, തിങ്കളാഴ്‌ച

Triggering Tools


Oh mind, think fast I have to fight…

When I need only some buns,
Who gave me this rusty gun?
Who made and who paid for this?
It is old and may be useless to the world
But it spits fire and we have no fear.
They sell this to kill and fill their pockets.

Oh world, I had fired a lot with accuracy;
They say I am skilled to break the skulls
And hearts of the same skin.
Please understand, I am not a killer;
It is this machine which chars lives
I am just a tool to trigger…

Let me start fighting…

Yes, the bullet crushed the rival heart and he is down
My son also needs a bun,
But I got another bloody gun for him
Who made and who paid for this?
This gun is just like mine!!!
I can’t read but I can see
Sure both are made by same cruel hands.

Again, guns are the killers,
We are just tools to trigger…

We have same souls and same skins
But these weapons from the same womb
Put us against each other to send to tomb

We kill ourselves in wars with the rockets
And they are far, still filling their pockets.
------------------------------------------------
Ashker Nadakkal

2010 ജൂൺ 25, വെള്ളിയാഴ്‌ച


മനദാനം
-----------------------------------------
ഇരു കരങ്ങളിലും ഒതുക്കിനീട്ടുന്നിതെന്‍ മനസ്സ്
നിന്‍ നയനങ്ങള്‍ അര്‍ത്ഥശൂന്യമായി വൃഥാ-
തീഷ്ണമായ് നോക്കിടെ എന്‍ മനം
പുളകിതമായ് വിറക്കുന്നിതെന്‍ കരങ്ങളില്‍...
സുസ്മേര വദനത്താല്‍ ഉന്മാദ സിരകളാല്‍
സ്വായത്തമാക്കുക സൌമ്യമായെന്‍ മനം,
എന്‍ മനസ്സതില്‍ നിനക്ക് നിന്നെ കാണാം.

അഷ്കര്‍ നടക്കല്‍
------------------------------------------